ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയര്‍സ് സംഘടിപ്പിച്ച അമ്പത്തിയേഴാമത് എന്‍ജിനിയേഴ്സ് ഡേ ആഘോഷം ശ്രദ്ധേയമായി
ദോഹ : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയര്‍സ് ,ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അമ്പത്തിയേഴാമത് എന്‍ജിനിയേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു. ഷെറാട്ടണ്‍ ദോഹ , മജിലിസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഈ വര്‍ഷത്തെ എന്‍ജിനീയര്‍സ് ഡേ തീം ‘ഡ്രൈവിംഗ് സസ്സ്റ്റൈനബിലിറ്റി വിത്ത് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് എംബ്രേസിംഗ് ദി ലേറ്റസ്റ്റ് എ ഐ ്ഡ്രിവന് ടെക്നോളജിസ് ‘ആയിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആധാരമാക്കി മെന്റിമീറ്റര് വഴി നടത്തിയ ചോദ്യോത്തര പംക്തിയില്‍ സദസ് ഒന്നാകെ കൗതുകത്തോടുകൂടി പങ്കെടുത്തു.
വിശിഷ്ട അതിഥി ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ചടങ്ങിന്റെ ഉദ്ഘാടനവും ഖത്തര്‍ ചാപ്റ്ററിന്റെ 2024 സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു
ഖാന അംബാസിഡര്‍ മുഹമ്മദ് ഇസ്മാനില ബംഗ്ലാദേശ് അംബാസിഡര്‍ മുഹമ്മദ് നൂറുല്‍ ഇസ്ലാം തുടങ്ങി വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരും , ഡോക്ടര്‍ അബ്ദുല്‍ ആവ്ലെ മുഹമ്മദ് ,ഫൗണ്ടര്‍ ആന്‍ഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ആസ്ഗോണ് യു.കെ, എന്‍ജിനീയര്‍ അഹമ്മദ് ജാസിം അല്‍ ജോലോ -പ്രസിഡന്റ് ഓഫ് ഫെഡറേഷന് ഓഫ് ഗ്ലോബല്‍ എന്‍ജിനീയേഴ്സ് , ഡോക്ടര്‍ സൗദ് അല്‍ ജനാഹി -പ്രോജക്ട് എക്സ്പോര്‍ട്ട് ഓഫ് ഖത്തര്‍ ,മിസ്റ്റര്‍ ഫര്ഹാന് അല്‍ ഷെയ്ഖ് അല്സയദ് ,പ്രസിഡണ്ട് ഓഫ് ഖത്തര്‍ ഇന്‍ഡോനേഷ്യന്‍ അസോസിയേഷന് ,എന്‍ജിനീയര്‍ അഹമ്മദ് അല്‍ ഖുബൈസി എന്‍ജിനീയര്‍ കരാമ ,എന്‍ജിനീയര്‍ അബ്ദുള്ള സെയദ് ബാഷാര്ഹില് ,ഹെഡ് ഓഫ് മെയിന്റനന്‍സ്, ഖത്തര്‍ എനര്‍ജി ,എഞ്ചിനീയര്‍ ഖാലിദ് ഫക്രു ഖത്തര്‍ എനര്‍ജി, ഡോക്ടര്‍ റഫാല്‍ അല്‍ മുഫ്ത്തി-ഡീന്‍ ഓഫ് എന്‍ജിനീയറിങ് ലിവര്‍പൂള്‍ ജോണ്‍ മോര് യൂണിവേഴ്സിറ്റി , ഡോക്ടര്‍ മൊഹീബ് അബൂ അല്‍ ക്യുമ്പോസ് ,ഡീന്‍ ഓഫ് ബിസിനസ് ലിവര്‍പൂള്‍ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റി , എഞ്ചിനീയര്‍ ഷിബു അബ്ദുല്‍ റഷീദ് , പ്രിന്‍സിപ്പല്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയവരും പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു .
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്മാന് എന്‍ജിനീയര്‍ അബ്ദുല്‍ സത്താര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവരിച്ചു .
ഖത്തറിലെ മുന്‍നിര കമ്പനികളുടെ പങ്കാളിത്തം ചടങ്ങിനെ വന്‍ വിജയം ആക്കാന്‍ സഹായകരമായി.
പ്രശ്നോത്തരി വിജയികള്‍ക്ക് അതിഥികള്‍ സമ്മാന വിതരണം ചെയ്തു. ട്രഷറര്‍ എഞ്ചിനീയര്‍ ആഷിക് നന്ദി പറഞ്ഞു.