താരനിരയുടെ നൃത്ത , താള , ഗാന തരംഗമായ് ‘ബീറ്റ് വേവ് മസ്റ്റി രാത്’
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സും, സ്കൈ മീഡിയ ഖത്തറും ചേര്‍ന്ന് സംയുക്തമായി ക്യു എന്‍ സി സി ഓഡിറ്റോറിയത്തില്‍ നടത്തിയ’ബീറ്റ് വേവ് മസ്റ്റി രാത്’ നൃത്ത കലാ സംഗീത പരിപാടി അക്ഷരാര്‍ത്ഥത്തില്‍
ആസ്വാദക ഹൃദയത്തില്‍ തരംഗമായി.
നിറഞ്ഞ കയ്യടികളേറ്റുവാങ്ങിയ ഓരോ പരിപാടിയും മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു.
പ്രശസ്ത സിനിമാ താരം ഇന്ദ്രജിത് സുകുമാരന്‍ മുഖ്യ അതിഥിയായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ഭാരവാഹികളുടേയും അംഗങ്ങളുടേയും, വിശിഷ്ടാതാഥിയായെത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബെല് വൈസ് പ്രസിഡണ്ട് ഷാഹൂല്‍ ഹമീദ് എന്നിവരുടേയും സാന്നിദ്ധ്യത്തില്‍ ശ്രീ ഇന്ദ്രജിത് സുകുമാരന്‍ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
മുപ്പത് വര്‍ഷം പഴക്കമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി സാന്നിദ്ധ്യമുള്ള എല്ലാരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നു.
മലയാളികളുടെ കലാ സാംസ്കാരീക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിക്കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും ഇന്ദ്രജിത് പറഞ്ഞു.
ഖത്തറില്‍ ആതുരാശ്രുശുഷ രംഗത്ത് 50 വര്‍ഷം പുര്‍ത്തിയാക്കിയ ഡോക്ടര്‍ കുട്ടി എന്ന ചുരുക്കപേരില്‍ അറിയപെടുന്ന കൃഷ്ണന് കുട്ടി ഡോക്ടറെ’ കേരള പിറവി ദിനത്തില്‍ പ്രശസ്ത നടന് ഇന്ദ്രജിത് പൊന്നാട അണിയിച്ച് ആദരിച്ചു.
ഖത്തര്‍ യൂണിവേഴ്ഴ്സിറ്റിയില് നിന്ന് ഉന്നത വിജയം കരസ്ഥമാക്കി ഖത്തര്‍ അമീറില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ നേടിയ ജോഷ് ജോണ്‍ ജിജിയേയും,യു കെ പാര്‍ലിമെന്റ് അവാര്‍ഡ് നേടിയ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിനെയും , വേള്‍ഡ് മലയാളി കൗണ്‍സില്‍ ചടങ്ങില്‍ ആദരിച്ചു.
കാര്‍ഡിയോതൊറാസിക്, വാസ്കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം .
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ: ഷീല ഫിലിപ്പോസിന്റെ മകനാണ് ഡോക്ടര്‍ എബ്രഹാം പെരുമാള്‍ ഫിലിപ്പ്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജിജി ജോണിന്റേയും, ഗീത ജോണിന്റേയും മകനാണ് ജോഷ് ജോണ്‍ ജിജി.
ഇരുവര്‍ക്കും ഇന്ദ്രജിത് മെമെന്റൊ കൈമാറി.
പ്രസിഡണ്ട് സുരേഷ് കരിയാട് ആശംസ പ്രസംഗം നടത്തി , ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ, ട്രഷറര്‍ ജോണ്‍ഗില്‍ബര്‍ട്ട്, വൈസ് ചെയമാന് മാരായ സിയാദ് ഉസ്മാന്, ജെബി കെ ജോണ്‍, വൈസ് പ്രസിഡണ്ട് വര്‍ഗീസ് വര്‍ഗീസ്, വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ: ഷീല ഫിലിപ്പോസ്, യൂത്ത് വിംഗ് പ്രസിഡണ്ട് ഫാസില്‍ , വിമന്‍സ് ഫോറം വൈസ് പ്രസിഡണ്ട് സിമി ഷെമീര്‍, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍ , ദോഹ സ്റ്റേജ് മുസ്തഫ, പ്രേംസിംഗ് സ്കൈമീഡിയ, ഗായത്രി, സുമ വിനോദ്, ഇര്ഫാന് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ആട്ടം കലാശം, തേക്കിന്‍കാട് ബാന്‍ഡുകളുടെ ഗാനമേളയ്കും , പ്രശസ്ത സിനിമാ പിന്നണി ഗായിക സയനോര ഫിലിപ്പിന്റെ ഗാനങ്ങള്‍ക്കും ചുവട് വച്ച് സദസ്സ് ആടി പാടിയപ്പോള്‍, പ്രശസ്ത നര്‍ത്തകരായ റംസാനും, ബോണിയുടേയും നൃത്തങ്ങള്‍ക്ക് ചുവട് വച്ച് അലയടിച്ച താള തരംഗങ്ങള്‍ കുട്ടികളും, യുവാക്കളും ഏറ്റെടുത്ത് ‘ബീറ്റ് വേവ് മസ്റ്റി രാത്’ ആടിതകര്‍ത്തു. പ്രശസ്ത ചലചിത്ര നടിമാരായ അനുസിത്താര, സ്വാസിക,ശ്രുതി എന്നിവരുടെ നയനമനോഹരമായ നൃത്ത നൃത്യങ്ങള്‍ സദസ്സിന് ഏറെ ആസ്വാദ്യകരമായ അനുഭവമായിരുന്നു.
പ്രശസ്ത മിമിക്രി കലാകാരനും കോറിയോ ഗ്രാഫറുമായ കെ എസ് പ്രസാദും, ചാനലുകളെ തങ്ങളുടെ സ്ഥിരം വേദികളാക്കിയ മിമിക്രി കോമഡി കലാകാരന്മാരായ സുമേഷും, അരുണ്‍ നടരാജും കോമഡി സ്കിറ്റുകളുമായി സദസ്സിനെ ചിരിയിലാഴ്ത്തി.