ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമന്വയം പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ: കെഎംസിസി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ 29ന് ”മു സ് ലിം ഗും സമുദായ സംഘടനകളും: ചരിത്രവും വര്‍ത്തമാനവും” എന്ന വിഷയത്തില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിക്കുന്നു. ഈ പ്രഭാഷണം നടത്തുന്നത് പ്രശസ്ത വാഗ്മി ബഷീര്‍ വെള്ളിക്കോത്ത് ആണ്.
പ്രഭാഷണത്തിന്റേതായ പോസ്റ്റര്‍ പ്രകാശനം ‘മു സ് ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അഡൈ്വസറി മെമ്പറുമായ സാദിഖ് പാക്യാര, സംസ്ഥാന കെഎംസിസി ഓഫീസില്‍ വെച്ച് നിര്‍വഹിച്ചു.
കേരളത്തിലെ ‘മു സ് ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും സാമൂഹിക മുന്നേറ്റത്തിലും ‘മു സ് ലിം ലീഗ് നിര്‍വഹിച്ച പങ്ക് ചരിത്രപരമായ ശക്തിയോടെ തുടരുകയാണ്. സമുദായിക ഐക്യവും മത സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിലും പിന്ബാക്ക സമൂഹത്തിന്റെ മുന്നേറ്റത്തിനും പാര്‍ട്ടി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ളത് എല്ലാവര്ക്കും പരിചിതമാണ്.
ഈ പശ്ചാത്തലത്തില്‍, പുതിയൊരു ദര്‍ശനത്തിലേക്ക് സമൂഹത്തെ കൈപിടിച്ചുകൊണ്ടു മുന്നോട്ട് കൊണ്ട് പോകുവാനായി ”’മു സ് ലിം ലീഗും മത സംഘടനകളും” എന്ന വിഷയത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നു.
പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ലുക്മാന് തളങ്കര അധ്യക്ഷനായിരുന്നു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മാണിയംപറ, നസിര്‍ കൈതക്കാട്, ഷാനിഫ് പൈക, അലി ചെരൂര്‍, സാദിക്ക് കെ.സി, മീഡിയ വിംഗ് ചെയര്മാന് അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളായ സലാം ഹബീബി, റഫീഖ് മാങ്ങാട്, ആബിദ് ഉദിനൂര്‍, നവാസ് മൊഗ്രാല്‍, മന്‍സൂര്‍ തൃകരിപ്പൂര്, അബ്ദുല്‍ റഹിമാന്‍ ഇ.കെ, റഹീം ചൗകി, നൗഷാദ് പൈക, യുസുഫ് മാര്പാനെ എന്നിവരും സംബന്ധിച്ചു.