പ്രൈവറ്റ് ക്ലിനിക്കുകളില്‍ അടിയന്തിരമല്ലാത്ത സേവനങ്ങള്‍ നിര്‍ത്തിവെച്ചത് വിദഗ്ദരുടെ സേവനം ഗവണ്മെന്റ് മേഖലക്ക് ലഭ്യമാക്കാന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പ്രൈവറ്റ് ക്ലിനിക്കുകളില്‍ അടിയന്തിരമല്ലാത്ത സേവനങ്ങള്‍ നിര്‍ത്തിവെച്ചത് വിദഗ്ദരുടെ സേവനം ഗവണ്മെന്റ് മേഖലക്ക്
ലഭ്യമാക്കാനെന്ന് സൂചന.
ഖത്തറില്‍ അനുദിനം ഗുരുതരമായിക്കൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധി പൊതുജനാരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കാനും പ്രൈവറ്റ് ക്ലിനിക്കുകളിലെ വിദഗ്ദരായ ആരോഗ്യ പ്രവര്‍ത്തകരെ പൊതുമേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനും സാധ്യതയുണ്ട്.
കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായി തുടരുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ നിലവിലുള്ള ആളും അര്‍ത്ഥവും മതിയാകാതെ വരുന്നു. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരെ പൊതുമേഖലയില്‍ പ്രയോജനപ്പെടുത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കരുതുന്നത്.
പ്രൈവറ്റ് ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന പലരേയും ഇതിനകം തന്നെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് സെന്ററിലും താല്‍ക്കാലികമായി നിയമിച്ചതായാണ് അറിയുന്നത്.