Uncategorized
ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറില്‍ ഹോപ്പിന്റെ രക്തദാന ക്യാമ്പ് ഡിസംബര്‍ 12 ന്
ദോഹ. രക്തദാന സേവന രംഗത്ത് എട്ടു വര്‍ഷത്തോളമായി സേവനങ്ങള്‍ ചെയ്തു വരുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ്
ഗ്രൂപ്പ് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2024 ഡിസംബര്‍ 12 ന് വ്യാഴം ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററില്‍ ഒരു രക്തദാന ക്യാമ്പ് നടത്തുന്നു.രാവിലെ 9മണിക്കും വൈകുന്നേരം 7 മണിക്കും ഇടയില്‍ രക്തദാതാക്കള്‍ക്ക് എത്താവുന്നതാണ്.
രക്തദാനമെന്ന ഈ പുണ്ണ്യ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 66426101 എന്ന നമ്പറില്‍ റഹീം സിടികെയുമായോ 60043532 എന്ന നമ്പറില്‍ ഷമീം പേരോടുമായോ ബന്ധപ്പെടാമെന്ന് ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് നാസര്‍ മാഷ് ആയഞ്ചേരി അറിയിച്ചു.