അറബിക് പി.ജി. ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം – ഒരു വര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ കോമേഴ്‌സ് ആന്റ് മാനേജ്മന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം – ആറു മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി.
രജിസ്ട്രേഷന്‍ ഫീസ് 135/ രൂപ. പ്രിന്റൗട്ടിന്റെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ചലാന്‍ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407254 ) എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അല്ലെങ്കില്‍ [email protected] എന്ന ഇ – മെയില്‍ വിലാസത്തിലോ ജനുവരി ഒന്നിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 7017, 2660600.