Breaking News

ഇഫ്താര്‍ കാമ്പയിനുമായി എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം

ദോഹ: ഹിജ്‌റ 1446 ലെ റമദാനില്‍ ഇഫ്താര്‍ നോമ്പ് കാമ്പയിന്‍ ആരംഭിച്ചതായി എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. രാജ വ്യാപകമായി ഒമ്പത് സ്‌ക്വയറുകളിലായി 300,000 ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വാഗ്ദാനം ചെയ്യുന്നുണ്ട്. സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്പരാശ്രിതത്വത്തിന്റെയും സഹകരണത്തിന്റെയും ധാര്‍മ്മികത പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം ഏറ്റെടുത്ത കമ്മ്യൂണിറ്റി സംരംഭങ്ങളിലൊന്നാണ് ഈ കാമ്പയിന്‍ എന്ന് എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് യാക്കൂബ് അല്‍ അലി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഐന്‍ ഖാലിദിലെ ‘വ്യാഴം, വെള്ളി മാര്‍ക്കറ്റ്’, അല്‍ സൈലിയ ‘പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്’, അല്‍ റയ്യാന്‍ ‘ഈദ് പ്രാര്‍ത്ഥന സ്‌ക്വയര്‍’, പഴയ വക്ര മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള അല്‍ വക്ര’, അല്‍ ഖോര്‍ ‘ഉഥ്മാന്‍ ബിന്‍ അഫാന്‍ മോസ്‌ക്’, ഫെരീജ് ബിന്‍ ഒമ്രാന്‍ ‘ഈദ് പ്രാര്‍ത്ഥന സ്‌ക്വയര്‍’, അല്‍ അസീസിയ ‘ഈദ് പ്രാര്‍ത്ഥന സ്‌ക്വയര്‍’ എന്നിവിടങ്ങളില്‍ ഈ കാമ്പെയ്നിന് സംഭാവന നല്‍കാന്‍ അല്‍ അലി അഭ്യര്‍ത്ഥിച്ചു.

സംഭാവന നല്‍കുന്നവരില്‍ നിന്നുള്ള പ്രതികരണമനുസരിച്ച് ഗുണഭോക്താക്കളുടെയും ഭക്ഷണത്തിന്റെയും എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, ഒരു ഭക്ഷണത്തിന് 23 റിയാലാണ് ചിലവ്. . https://www.awqaf.gov.qa/ftr എന്ന ലിങ്ക് വഴി രാജ്യവ്യാപകമായി ഒരു പ്രദേശം തിരഞ്ഞെടുത്ത് സംഭാവന ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കെടുക്കാം.

Related Articles

Back to top button
error: Content is protected !!