Local News
വാലന്റൈന്‍സ് ദിനത്തിനായി 42 ദശലക്ഷം ചുവന്ന റോസാപ്പൂക്കള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ

ദോഹ. വാലന്റൈന്‍സ് ദിനത്തിനായി കെനിയയില്‍ നിന്നും ദക്ഷിണ അമേരിക്കയില്‍ നിന്നും 42 ദശലക്ഷം ചുവന്ന റോസാപ്പൂക്കള്‍ക്ക് തുല്യമായ 2,800 ടണ്‍ പൂക്കള്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ എത്തിച്ചു.
നെയ്റോബി, ബൊഗോട്ട, ക്വിറ്റോ എന്നിവിടങ്ങളില്‍ നിന്ന് ആംസ്റ്റര്‍ഡാം, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിപണികളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ റോസാപ്പൂക്കള്‍ എത്തിച്ചത്.