Breaking News
ശുക്രന്‍ ഇന്ന് പെരിഹെലിയോണില്‍ , ഖത്തറിലുള്ളവര്‍ക്ക് വൈകുന്നേരം 5.31 മുതല്‍ 8.16 വരെ സായാഹ്ന ആകാശത്ത് ശുക്രനെ നിരീക്ഷിക്കാം

ദോഹ: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ ഇന്ന് (ബുധനാഴ്ച ) വൈകുന്നേരം സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത് (പെരിഹെലിയോണില്‍) എത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു.
അറബ് മേഖലയിലെയും ഖത്തറിലെയും നിവാസികള്‍ക്ക് സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറന്‍ ചക്രവാളത്തിന് മുകളില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥലത്ത് ശുക്രനെ നിരീക്ഷിക്കാന്‍ കഴിയുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ മര്‍സൂക്ക്പ്രസ്താവിച്ചു. ഖത്തറില്‍, സൂര്യാസ്തമയത്തിനുശേഷം 17:31 മുതല്‍ പ്രാദേശിക സമയം 20:16 വരെ സൂര്യാസ്തമയം വരെ സായാഹ്ന ആകാശത്ത് ശുക്രനെ നിരീക്ഷിക്കാന്‍ കഴിയും.