Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 3917 പേര്‍ക്ക് രോഗ മുക്തി , 3294 രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ആശ്വാസം. പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങി. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ രോഗികളേക്കാളും രോഗ മുക്തര്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെയുളള കേവിഡ് കേസുകള്‍ മൂവായിരത്തില്‍ താഴെയെത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 32089 പരിശോധനകളില്‍ 360 യാത്രക്കര്‍ക്കടക്കം 3294 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2934 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

3917 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 41700 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 85 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 632 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 54 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 586 പേര്‍ ആശുപത്രിയിലും 102 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!