Breaking News
ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . ഗ്രാന്‍ഡക്സ് ലിമോസിന് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് കീഴരിയൂര്‍ സ്വദേശി കണിയാണ്ടി മീത്തല്‍ നൗഷാദ് (40) ആണ് ഹൃദയസ്തംഭനം മൂലം താമസ സ്ഥലത്തു വെച്ച് മരിച്ചത്.
പിതാവ് : കണിയാണ്ടി മീത്തല്‍ അമ്മദ്
മാതാവ് : സഫിയ
ഭാര്യ : റഫീന വെളുത്താടാന് വീട്ടില്‍.
14 വയസ്സുള്ള മാലിക് ഹുസ്സൈന്‍ ഏക മകനാണ് ..
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്വേര്സ് വിമാനത്തില്‍ മൃതദേഹം കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു