Local News
മാഹി മുസ് ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ – ഖത്തര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: കഴിഞ്ഞ 33 വര്‍ഷങ്ങളായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിയൂര്‍ എന്നീ അഞ്ചു മഹല്ലുകളുടെ കൂട്ടായ്മയായ മാഹി മുസ് ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ – ഖത്തര്‍ 2025 2027 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിസ്വാന്‍ ചാലക്കര (പ്രസിഡന്റ്), മിന്‍ഹാജ് സക്കരിയ (ജനറല്‍ സെക്രട്ടറി), ഫാരിസ് മൊയ്ദു (ട്രഷറര്‍), ആഷിക് മാഹി (വൈസ് പ്രസി.), ഷാജഹാന്‍ (വൈസ് പ്രസി.), ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് (ജോ. സെക്രട്ടറി), ഷെര്‍ലിദ് (ജോ. സെക്രട്ടറി), ഷംസീര്‍ കേളോത്ത് (ജോ ട്രഷറര്‍) തുടങ്ങി വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, ഉപദേശക സമിതി അടക്കം മുപ്പത്തൊന്ന് അംഗ എക്‌സിക്യൂട്ടീവ് എന്നിവര്‍ ചുമതലയേറ്റു. എം അബ്ദുല്‍ അഹദ് പ്രസിഡിങ് ഓഫീസര്‍ ആയി സമിതി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.