Breaking News
ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള മൂന്ന് രാജ്യങ്ങളില്‍ ഇടം നേടി ഖത്തര്‍

ദോഹ. ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള മൂന്ന് രാജ്യങ്ങളില്‍ ഇടം നേടി ഖത്തര്‍. നംബിയോയുടെ
2025 ലെ ക്രൈം ഇന്‍ഡക്‌സ് പ്രകാരമാണിത്.
നംബിയോ സൂചിക പ്രകാരം,പട്ടികപ്പെടുത്തിയിരിക്കുന്ന 142 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യമായി ഖത്തര്‍ ഒന്നാം സ്ഥാനത്താണ്, സുരക്ഷാ സൂചിക 85.2%, തുടര്‍ന്ന് യുഎഇ 84.9%, തായ്വാന്‍ 83.8% എന്നിങ്ങനെയാണ് മൂന്നാം സ്ഥാനത്ത്.
അറബ് തലത്തില്‍, ഖത്തര്‍ ഒന്നാം സ്ഥാനത്തും, യുഎഇ രണ്ടാം സ്ഥാനത്തും, ഒമാന്‍ മൂന്നാം സ്ഥാനത്തും, ബഹ്റൈന്‍ നാലാം സ്ഥാനത്തും, സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും, കുവൈത്ത് ആറാം സ്ഥാനത്തും എത്തി.