കൊഡാക്ക സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്: സാമൂഹിക പ്രതിബദ്ധതയുടെ മാതൃക

ദോഹ. ഖത്തറില്‍ കലാ-സാംസ്‌കാരിക രംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 18 വര്‍ഷത്തിലധികമായി നിറസാന്നിധ്യമായ കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഡി റിങ് റോഡിലുള്ള റോയല്‍ ഗാര്‍ഡന്‍സില്‍ വച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
ഖത്തറില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാര്‍ഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ആദരിച്ചുകൊണ്ട് അവര്‍ക്കായാണ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വച്ച് അവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും, ഭക്ഷ്യ കിറ്റുകളും സമ്മാനിച്ചു.
നാനൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍റഹ്‌മാന്‍, കെബിഎഫ് പ്രസിഡന്റ് അജി കുരിയാക്കോസ്, കേരള ലോകസഭാ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രസിഡന്റ് മുഹമ്മദ് സിയാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കൊഡാക്ക പാട്രണും, ഐസിബിഎഫ് വൈസ് പ്രസിഡണ്ടുമായ മാനേജിങ് റഷീദ് അഹമ്മദ്, ക്യുഎഫ്എം റേഡിയോ നെറ്റ്വര്‍ക്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.