Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെഎംസിസി ഖത്തര്‍ വനിതാ വിംഗ് ചിന്തയെയും പ്രചോദനത്തെയും ഉണര്‍ത്തുന്ന വോയ്‌സ് ഓഫ് വിഷന്‍ സംഘടിപ്പിച്ചു

ദോഹ. കെഎംസിസി ഖത്തര്‍ വനിതാ വിങ് സംഘടിപ്പിച്ച വോയ്‌സ് ഓഫ് വിഷന്‍ എന്ന പ്രഭാഷണപരിപാടി തുമാമയിലെ കെഎംസിസി ഹാളില്‍ മെയ് 26 നു ശ്രദ്ധേയമായ പങ്കാളിത്തത്തോടെ അരങ്ങേറി. പരിപാടിയില്‍ വുമണ്‍സ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുള്‍നാസര്‍ അധ്യക്ഷതയും ജനറല്‍ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും പറഞ്ഞു.കെഎംസി സി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുല്‍ സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം അഡ്വക്കേറ്റ് നജ്മ തബ്ഷീറ നിര്‍വഹിച്ചു.

വുമന്‍സ് വിങ്ങ് ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും അധ്യക്ഷപ്രസംഗത്തില്‍ സമീറ അബ്ദുള്‍നാസര്‍ വിശദീകരിച്ചു.സ്ത്രീകളുടെ സമൂഹത്തിലെ പങ്കാളിത്തവും ആധികാരികതയും നജ്മ തബ്ഷീറ പ്രസംഗത്തില്‍ ആഴത്തില്‍ വിശദമാക്കി. സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും അവര്‍ക്ക് കരുത്തുനല്‍കുന്ന ഉത്തരവാദിത്തം കെഎംസിസി ഏറ്റെടുത്തിരിക്കുന്നതായും ഡോ അബ്ദുല്‍ സമദ് അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി സലിം നാലകത്ത് , ട്രഷറര്‍ പിഎസഎം ഹുസൈന്‍ ആശംസകളും വുമണ്‍സ് വിങ്ങ് ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് വുമന്‍സ് വിങ്ങ് ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്‌റ അന്‍വര്‍ ,മാജിദ നസീര്‍,റുമിന ഷമീര്‍, താഹിറ മഹ്‌റൂഫ്, ഡോ നസ്രിന്‍ മൊയ്തീന്‍ , ചെയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button