Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് പുറത്തിറക്കിയ ലിസ്റ്റിലും ഇന്‍ഡിഗോ ഇല്ല

മെയ് 1 ന് ദോഹ സര്‍വീസ് പുനരാരംഭിക്കുന്ന വിദേശ വിമാനങ്ങള്‍ സംബന്ധിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് പുറത്തിറക്കിയ ലിസ്റ്റിലും ഇന്‍ഡിഗോ ഇല്ലാത്തത് ടിക്കറ്റെടുത്തവരേയും എടുക്കാന്‍ പോകുന്നവരേയും ആശങ്കാകുലരാക്കുന്നു.
കണ്ണൂര്‍, കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദറാബാദ്, മുംബൈ എന്നിങ്ങനെ ഏഴ് ഡെസ്റ്റിനേഷനുകളിലേക്ക് മെയ് 1 ന് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് പല ട്രാവല്‍ ഏജന്‍സികളും അറിയിച്ചിരുന്നത്. നിരവധി പേര്‍ ഇതിനകം ടിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നാളെ പുറത്തിറക്കുന്ന ലിസ്റ്റില്‍ ഇന്‍ഡിഗോയും ഉണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button