- March 21, 2023
- Updated 4:33 am
പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച് ഖത്തര്‍ എയര്‍വേയ്സ്
- December 30, 2020
- IM SPECIAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.പതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച് ഖത്തര്‍ എയര്‍വേയ്സ് വ്യോമയാന ചരിത്രത്തില്‍ വേറിട്ട മാതൃക സൃഷ്ടിക്കുന്നു.
ലോകം കൊറോണയുടെ ഭീതിയില്‍ ആശങ്കാകുലരായി കഴിഞ്ഞപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തി ജനങ്ങള്‍ക്ക് ആശ്രയമായി മാറിയ ഖത്തര്‍ എയര്‍വേയ്‌സ് ഏറെ പ്രതീക്ഷകളോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.
2020 വൈവിധ്യമാര്‍ന്ന വെല്ലുവിളികളാണ് ലോകം അഭിമുഖീകരിച്ചത്. ഏവിയേഷനും ടൂറിസം വ്യവസായങ്ങളാണ് ഏറ്റവുമധികം തിരിച്ചടികള്‍ നേരിട്ട മേഖലകള്‍. എന്നാല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ ചാര്‍ട്ടര്‍ വിമാനത്തിലും പ്രത്യേകം ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളിലുമായി നാടണയുവാന്‍ സഹായിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ്് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
മെയ് മാസം 33 സര്‍വീസുകളായി ചുരുങ്ങിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് നെറ്റ് വര്‍ക്ക് ഇപ്പോള്‍ 110 ആയി ഉയര്‍ന്നിട്ടുണ്ട്. 2021 മാര്‍ച്ചോടെ ഇത് 129 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മഹാമാരിയുടെ കാലത്തും പുതുതായി ഏഴ് ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാരുടേയയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ മാതൃകാപരമായ നടപടികളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വീകരിച്ചത്. വിമാനത്തിനകത്തും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും നൂതന സുരക്ഷാസംവിധാനങ്ങളേര്‍പ്പെടുത്തി.
ടൂറിസം വ്യവസായവും ഏവിയേഷനും ക്രമേണ പുരോഗമിക്കും. യാത്രാ നടപടികള്‍ സുഗമമാകുന്നതോടെ 2022 ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം കൂടാനാണ് സാധ്യത. കൊറോണ വാക്‌സിന്‍ സാര്‍വത്രികമാവുകയും ജനങ്ങളില്‍ നിന്നും ആശങ്കയകലുകയും ചെയ്യുന്നതോടെ 2021 രണ്ടാം പാദത്തില്‍ ടൂറിസം മേഖല സജീവമാകുമെന്നാണ് പ്രതീക്ഷ.
കൊറോണ മഹാമാരിയുടെ കാലത്ത് 31 ലക്ഷം യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍നവേയ്‌സ് സേവനം ചെയ്തത്. വിവിധ ഗവണ്‍മെന്റുകളുമായും സഹകരിച്ച് 470 ചാര്‍ട്ടര്‍ വിമാനങ്ങളും ഏര്‍പ്പെടുത്തി.
സേവന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളോടെ ഖത്തര്‍ എയര്‍വേയ്‌സ് ലോക വ്യോമയാന വ്യയസായയത്തിന് തന്നെ മാത-കയായ നടപടികളുമായാണ് അതിന്റെ ജൈത്രയാത്ര തുടരുന്നത്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,182
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,662
- News729
- VIDEO NEWS6