Uncategorized

ഡെസേര്‍ട്ട് ഫാള്‍സ് വാട്ടര്‍ ആന്റ് അഡ്വഞ്ചര്‍ പാര്‍ക്ക് ഭാഗികമായി തുറന്നു

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്നായ ഡെസേര്‍ട്ട് ഫാള്‍സ് വാട്ടര്‍ ആന്റ് അഡ്വഞ്ചര്‍ പാര്‍ക്ക് ഭാഗികമായി തുറന്നു. ഖത്തറിലെ ആഡംബര റിസോര്‍ട്ടായ സല്‍വ ബീച്ച് റിസോര്‍ട്ടിലാണ് വിസ്മയങ്ങളുടെ കലവറ തുറന്നത്. പുതുവര്‍ഷത്തിന്റെ മുന്നോടിയായി ഇന്നലെ യാണ് അത്യാകര്‍ഷകമായ വിനോദപാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്.

സാഹസിക വിനോദങ്ങളാഗ്രഹിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത ആവേശത്തിന്റെയും വിനോദത്തിന്റെയും വിസ്മയ ലോകത്തേക്കാണ് ഡെസേര്‍ട്ട് ഫാള്‍സ് വാട്ടര്‍ ആന്റ് അഡ്വഞ്ചര്‍ പാര്‍ക്ക്് സമ്മാനിക്കുക. കുടുംബങ്ങള്‍ക്കും സാഹസിക ആരാധകര്‍ക്കും ഉല്ലാസകരമായ അനുഭവമാണ് ഈ പാര്‍ക്കിന്റെ സവിശേഷത

വാട്ടര്‍ പാര്‍ക്കിന്റെ സിഗ്നേച്ചര്‍ സവാരി ”ദി കിംഗ് കോബ്ര” ഉള്‍പ്പെടെ 18 ആകര്‍ഷണങ്ങളും 56 റൈഡുകളും സ്ലൈഡുകളും ഡെസേര്‍ട്ട് ഫാള്‍സ് വാട്ടര്‍ ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഉള്‍ക്കൊള്ളുന്നു. ഡിസംബര്‍ 30 ന് സ്നീക്ക് പീക്കുകള്‍ക്കായി ഇത് തുറക്കും. പ്രത്യേക പ്രിവ്യൂ സന്ദര്‍ശകരായിരിക്കും കിഡ്‌സ് ഷിപ്പ് പൂള്‍, വിസാര്‍ഡ് മാറ്റ് റേസര്‍, ഇന്നര്‍ ട്യൂബ് സ്ലൈഡുകള്‍, ദഹാബ് മൗ ണ്ടെയ്ന്‍, സര്‍ഫിംഗ് ഡ്യൂണ്‍സ്, ഫാമിലി അബിസ്, ഫാള്‍സ് പൂള്‍, വേവ് പൂള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ആദ്യമായി അനുഭവിക്കുക.

1.2 മീറ്ററില്‍ താഴെ ഉയരമുള്ള സന്ദര്‍ശകര്‍ക്കായി 150, 100 റിയാലുകളുടെ പ്രത്യേക ടിക്കറ്റ് ഡിസംബര്‍ കോര്‍ണിഷിനടുത്തുള്ള ”ഹോട്ടല്‍ പാര്‍ക്കിലെ” ഒരു കിയോസ്‌കില്‍ ് ലഭിക്കും. ഹോട്ടല്‍ പാര്‍ക്ക് ദോഹ കിയോസ്‌കില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 8 മണിവരെയും വാരാന്ത്യങ്ങളില്‍ രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെയും ടിക്കറ്റ് വാങ്ങാം.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ ഡെസേര്‍ട്ട് വെള്ളച്ചാട്ടം തുറന്നിരിക്കും.

ജലം കൊണ്ട് ഞങ്ങള്‍ സൃഷ്ടിച്ച സാഹസിക ലോകവും സംവിധാനങ്ങളും ഓരോ സന്ദര്‍ശകര്‍ക്കും വിസമയങ്ങളുടെ കലവറയാണ് തുറക്കുകയെന്ന് സല്‍വ ബീച്ച് റിസോര്‍ട്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ ജാന്‍ മൊയങ്കീഡിക് പറഞ്ഞു.

സല്‍വ റോഡില്‍ എക്സിറ്റ് 84 ല്‍ സ്ഥിതിചെയ്യുന്ന ഖതാറ ഹോസ്പിറ്റാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ഹോട്ടലും വിനോദ സംവിധാനങ്ങളും ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടുകളാണ് നിയന്ത്രിക്കുന്നത്.

Related Articles

4,564 Comments