Breaking News

ഖത്തര്‍ എയര്‍വേയ്‌സ് ദുബൈ, അബൂദാബി സര്‍വീസുകള്‍ അടുത്തയാഴ്ച മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ എയര്‍വേയ്സ് അടുത്തയാഴ്ച ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.

ജനുവരി 27 മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ജനുവരി 28 മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സര്‍വീസ് ആരംഭിക്കുന്നനുള്ള ബുക്കിംഗ് എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.

ജനുവരി 27 ന് ഖത്തര്‍ എയര്‍വേയ്സ് വിമാനമായ ക്യുആര്‍ 1018 ഒരു എയര്‍ബസ് എ 320 ല്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 7 മണിക്ക് (ഖത്തര്‍ സമയം) പുറപ്പെട്ട് രാത്രി 9:10 ന് (യുഎഇ സമയം) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

ജനുവരി 28 നാണ് ഖത്തര്‍ എയര്‍വേയ്സ് അബുദാബിയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുക. എയര്‍ബസ് എ 320 വിമാനത്തില്‍ ക്യുആര്‍ 1054 എന്ന വിമാനം വൈകുന്നേരം 7.50 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സേവനമാരംഭിക്കും. യു. എ. ഇ സമയം രാത്രി 9:55 ന് (യുഎഇ സമയം)അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

ഉപരോധം നീക്കിയതിന് ശേഷം യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ ആദ്യ വിമാനസര്‍വീസുകളാണ് അടുത്തയാഴ്ച യാരംഭിക്കുന്നത് . ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ ജനുവരി 18 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ യു. എ. ഇ യുടെ മറ്റു വിമാനങ്ങളും ദോഹ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

Related Articles

2,971 Comments

  1. ed meds online without doctor prescription [url=http://edpill.cheap/#]best ed medication[/url] medication for ed

  2. purchase amoxicillin online [url=https://amoxil.cheap/#]buy amoxicillin 500mg usa[/url] amoxicillin order online