ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 197 പേരെ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 197 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 7437 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്നാരേയും പിടികൂടിയില്ല. ഇവ്വിഷയകമായി മൊത്തം പിടികൂടിയവരുടെ എണ്ണം 277 ആണ്
പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
Step into the world of endless adventure – Start now Lucky Cola
The ultimate gaming challenge – Can you handle it. Lodibet
The next level awaits—join the fun in online gaming Lucky cola