Breaking News
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ (ഗ്രീന്‍ ലിസ്റ്റ് ) ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ഫെബ്രുവരി 14 ഞായറാഴ്ച മുതല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്റ് ചെയ്തു. നേരത്തെ പ്രായമായവര്‍, രോഗികള്‍ തുടങ്ങി കുറേ വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവുണ്ടായിരുന്നു. ഞായറാഴ്ച മുതല്‍ എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരുമെന്നും ഇളവുകളൊന്നും ലഭിക്കില്ലെന്നുമാണ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
ഖത്തറിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ മെഡിക്കല്‍ ഡാറ്റയുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം .