Breaking News

കോവിഡ് പ്രോട്ടോക്കോള്‍ പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന സൗഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക പട്രോള്ംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ഭീമമായ പിഴ ചുമത്തും.
ഫേസ് മാസ്‌ക്, സാമൂഹിക അകലം, ഇഹ്തിറാസ് എന്നിവയാണ് മുഖ്യമായും പരിശോധിക്കുന്നത്. എല്ലാവരും നിയമം പാലിച്ച് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.