കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ കൂടി മന്ത്രാലയം അടപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി രാജ്യം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങള്‍ കൂടി വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു.
ഉം ലെഖ്ബ ഏരിയയിലെ ഓറിയന്റല്‍ സ്പാ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാസ്റ്റ് ഫിറ്റ്നസ് ജിം സെന്റര്‍ എന്നിവയാണ് താല്‍ക്കാലികമായി അടച്ചത്.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും സംബന്ധിച്ച് മന്ത്രാലയത്തിന്റെ സര്‍ക്കുലറുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ സ്റ്റോറുകള്‍ പാലിക്കുന്നില്ലെന്നും ഷോപ്പുകളുടെ പൊതുവായതും പ്രത്യേകവുമായ ആവശ്യകതകള്‍ പാലിക്കുന്നില്ലെന്നും മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.
നിലവിലെ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.