വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നു എന്നുറപ്പുവരുത്തുന്നതിന് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ജലവിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന്് അദ്ദേഹം പറഞ്ഞു.
തുമാമയിലാണ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചത്.
രാജ്യത്തിന്റെ വികസന-നവീകരണ പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി ഈ മേഖലയിലെ ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തതും നൂതന സാങ്കേതികവിദ്യകളാല്‍ സജ്ജീകരിച്ചതും പരിസ്ഥിതി സൗഹൃദവുമാണ്,