Uncategorized
സമീഹ ജുനൈദിന്റെ പുസ്തകം കുടുംബങ്ങളില്‍ പ്രചരിപ്പിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സമീഹ ജുനൈദിന്റെ വണ്‍ വേള്‍ഡ്, വണ്‍ ലൈഫ് വണ്‍ യു, ബി യു എന്ന പുസ്തകം കുടുംബങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് സംരംഭകരായ ഡോ. ഹംസ വി.വിയും ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോലയും അഭിപ്രായപ്പെട്ടു. ഫാമിലി ലേണിംഗ് വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രമായ വികാരങ്ങള്‍ അടയാളപ്പെടുത്തുന്നതോടൊപ്പം പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന സമീഹ പുതിയ തലമുറക്ക് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഫൈസല്‍ റസാഖ് പറഞ്ഞു.
ഷറീന റഹ്‌മാന്‍, റൈഹാനത്ത് ഹംസ, സഹ്ല ഫൈസല്‍, ശൈഖ, ഫാദിയ, ഷഫ്‌ന, ഫൈസ സനീര്‍, റഫ, ഷാന എന്നിവര്‍ പങ്കെടുത്തു.
പുസ്തകം ആവശ്യമുള്ളവര്‍ക്ക് : 44324853, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.