Uncategorized

കാല്‍നടയായി ഖത്തര്‍ ചുറ്റി ചരിത്രം സൃഷ്ടിച്ച് ഡെസേര്‍ട് റോസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന് മുന്നോടിയായി കാല്‍നടയായി ഖത്തര്‍ ചുറ്റി ഡെസേര്‍ട് റോസ് ചരിത്രം സൃഷ്ടിച്ചതായി പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 5 വെള്ളിയാഴ്ചയാണ് സംഘം ഖത്തര്‍ ചുറ്റാന്‍ തുടങ്ങിയത്. രാജ്യത്തിന്റെ 428 കിലോമീറ്റര്‍ ദൂരം ഓടിയും നടന്നും അഞ്ച് ദിവസത്തിനുള്ളില്‍ പര്യടനം പൂര്‍ത്തിയാക്കാനായിരുന്നു പരിപാടിയെങ്കിലും പ്രതികൂല സാഹചര്യങ്ങളും പരുക്കുകളും കാരണം 6 ദിവസം പിന്നിട്ട് ഫെബ്രുവരി 10 നാണ് വനിത സംഘം ചരിത്രം കുറിച്ചത്.

യുകെയില്‍ നിന്നുള്ള സ്റ്റെഫാനി ഇന്നസ് സ്മിത്ത്, ഐസോബല്‍ ബുഷെല്‍, കാനഡയില്‍ നിന്നുള്ള ഹെതര്‍ ലീ, ഫിലിപ്പൈന്‍സില്‍ നിന്നുള്ള റോസ് അയ്യൂറോ എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഡെസേര്‍ട്ട് റോസസ്. കായിക രംഗത്ത് വിശിഷ്യ ഓട്ടത്തിലുള്ള ഒരു പൊതു അഭിനിവേശമാണ് ഈ നാലുപേരെയും ചേര്‍ത്ത് നിര്‍ത്തിയത്. കായിക പ്രവര്‍ത്തനങ്ങളില്‍ ഒരേ റണ്ണിംഗ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരായതിനാല്‍ രാജ്യത്ത് റെക്കോര്‍ഡ് സ്ഥാപിക്കുന്ന സാഹസികത പരീക്ഷിക്കുന്ന ആവേശത്തിലാണ് സംഘം മുന്നേറ്റം കുറിച്ചത്.

500 കിലോമീറ്റര്‍ ദൂരം ഓടിയോ നടന്നോ പൂര്‍ത്തിയാക്കി ഗ്രൂപ്പിന്റെ ലക്ഷ്യം അവസാനിക്കുന്നില്ല. ടീമിന്റെ പേര് പോലെ തന്നെ, ‘ദി ഡെസേര്‍ട്ട് റോസസ്’ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ദോഹയ്ക്കപ്പുറത്ത് രാജ്യത്ത് പര്യവേക്ഷണം നടത്താനും പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. വെല്ലുവിളി നിറഞ്ഞതും കഠിനവുമായ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രചോദിപ്പിക്കുന്നതിനുള്ള ഒരു വലിയ കാഴ്ചപ്പാടും ഈ വെല്ലുവിളി നല്‍കുന്നു. ഖത്തറിലെ വനിതാ കായിക വൈദഗ്ധ്യത്തിന്റെ പ്രൊഫൈല്‍ ഉയര്‍ത്തുന്നതിനൊപ്പം അമച്വര്‍ അത്‌ലറ്റുകളെ അഭിലാഷവും പാരമ്പര്യേതരവുമായ വ്യക്തിഗത ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുകയെന്നതും അവര്‍ ലക്ഷ്യമിടുന്നു.

ഡെസേര്‍ട്ട് റോസിലെ ഐസോബല്‍ ബുഷെല്‍, ഇന്നെസ്-സ്മിത്ത് എന്നിവര്‍ അധ്യാപകരാണ്. ഹെതര്‍ ലീ വിദ്യാഭ്യാസ സൈക്കോളജിസ്റ്റും റോസ് അയ്യൂറോ ഫിനാന്‍സ് പ്രൊഫഷണലുമാണ്.

Related Articles

Back to top button
error: Content is protected !!