Breaking News
ഇന്നും രോഗികളേക്കാളും രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദേഹ. ഖത്തറിനിന്ന് ആശ്വാസ ദിനമാണ്. കഴിഞ്ഞ രണ്ടുമാസത്തോളമായി രോഗമുക്തരേക്കാളും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് ഇന്നും രോഗികളേക്കാളും രോഗ മുക്തര്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9618 പരിശോധനകളില്‍ 38 യാത്രക്കാര്‍ക്കടക്കം 463 പേര്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 495 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9917 ആയി. ചികിത്സയിലായിരുന്ന 66 കാരന്‍ മരിച്ചതോടെ മൊത്തം കോവിഡ് മരണം 257 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 91 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 643 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 85 പേര്‍ തീവ്രപരിചരണണ വിഭാഗത്തിലാണ്.