Uncategorized
അക്റം അഫീഫിനെതിരെയുള്ള നടപടിക്കെതിരെ പ്രതീകാത്മക പ്രതിഷേധവുമായി ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സദ്ദ് ടിമിന്റെ താരം അക്റം അഫീഫിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ നടപടിക്കെതിരെ പ്രതീകാത്മക പ്രതിഷേധവുമായി ഖത്തര്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ്.
ഇന്നലെ കളി ജയിച്ച വിജയരാവങ്ങള്‍ക്കിടയില്‍ നടന്ന ഇന്റര്‍വ്യൂവിലാണ് ഹൈദൂസ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ചോദ്യങ്ങളോട് പ്രതികരിക്കാതെയും ആംഗ്യങ്ങള്‍ കാണിച്ചുമാണ് ഹൈദൂസ് തന്റെ പ്രതിഷേധമറിയിച്ചത്.