വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് RTPCR ടെസ്റ്റ് സൗജന്യമാക്കിയത് സ്വാഗതാര്‍ഹം; പ്രവാസി പ്രതിഷേധങ്ങളുടെ വിജയം കള്‍ച്ചറല്‍ ഫോറം
ദോഹ : വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്ന നടപടി പ്രതിഷേധങ്ങള്‍ക്കു വിധേയമായ പാശ്ചാത്തലത്തില്‍ RTPCR ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹവും പ്രവാസ പ്രതിഷേധനങ്ങളുടെ വിജയവുമാണെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം ഉള്‍പ്പടെ വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷധങ്ങളും ബന്ധപ്പെട്ടവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.
അതെ സമയം പ്രവാസി വിഷയങ്ങളെ ലാഘവത്തോടെ സമീപിക്കുന്നത് കൊണ്ടാണ് സര്‍ക്കാറുകള്‍ക്ക് പ്രതിഷേധനങ്ങള്‍ക്കൊടുവില്‍ നിരന്തരം നയം തിരുത്തേണ്ടി വരുന്നത്. ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വിദേശത്തെ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ്പ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.