Uncategorized
60 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന് ബുക്ക് ചെയ്യുവാന്‍ 40277077 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 60 കഴിഞ്ഞവര്‍ക്ക് കോവിഡ് വരുന്നത് വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നതിനാല്‍ എത്രയും വേഗം വാക്‌സിനേഷനെടുക്കണമെന്ന് 60 വയസ്സിനു മുകളിലുള്ളവരെ പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. 60 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന് ബുക്ക് ചെയ്യുവാന്‍ 40277077 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം. നിലവില്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ ഹോട്ട്‌ലൈന്‍ ലഭ്യമാണ്.
ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പേര്‍ ഇതിനകം സുരക്ഷിതമായ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു.