Uncategorized
വിജയമന്ത്രങ്ങള്‍ അര്‍ഷാദിന് സമ്മാനിച്ചു
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും എ.ബി.എസ് ഗ്രൂപ്പ് നൊക്ബ ക്രിയേറ്റീവ്‌സ് ഡിവിഷന്‍ ഹെഡുമായ അര്‍ഷാദിന് സമ്മാനിച്ചു. മീഡിയപ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖാണ് പുസ്തകം സമ്മാനിച്ചത്.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.