Uncategorized

ഫെബ്രുവരി 18 മുതലുള്ള മെക്കെനിസ് ക്വാറന്റൈന്‍ ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്ന മെക്കെനിസ് ക്വാറന്റൈന്‍ സെന്ററിലേക്ക് ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റി ഈടാക്കുന്നില്ലെന്ന് ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി.

നേരത്തെ ഓരോരുത്തര്‍ക്കും 700 റിയാല്‍ വീതമാണ് സെക്യൂരിറ്റിയായി വാങ്ങിയിരുന്നത്. ക്വാറന്റൈന്‍ കഴിഞ്ഞ് 3 മാസത്തിന് ശേഷമേ ആ തുക തിരിച്ചുകിട്ടുമായിരുന്നുള്ളൂ. പുതിയ ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല എന്നത് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്.

Related Articles

Back to top button
error: Content is protected !!