Breaking News
സിഡ്നിയിലേക്കുള്ള 5 വര്‍ഷത്തെ സര്‍വീസ് ആഘോഷമാക്കി ഖത്തര്‍ എയര്‍വേയ്സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നൂതന വിമാനം, ലോകോത്തര സേവനം, മികച്ച കണക്ഷന്‍സ് എന്നിവയിലൂടെ ലോകത്തെമ്പാടുമുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട വിമാന കമ്പനിയായി മാറിയ ഖത്തര്‍ ഖത്തര്‍ എയര്‍വേയ്സ് സിഡ്നിയിലേക്കുള്ള സര്‍വീസിന്റെ അഞ്ചാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
കോവിഡ് മഹാമാരി കാലത്തെ 92,000 യാത്രക്കാര്‍ ഉള്‍പ്പെടെ ദോഹക്കും സിഡ്‌നിക്കുമിടയില്‍ 16 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം ചെയ്യുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ പറഞ്ഞു.