ലുസൈല്‍ ബസ് ഡിപോ അടുത്തവര്‍ഷാദ്യത്തില്‍ പ്രവര്‍ത്തന സജ്ജമാകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ ബസ് ഡിപോ അടുത്തവര്‍ഷാദ്യത്തില്‍ പ്രവര്‍ത്തന സജ്ജമാകും. രാജ്യത്തെ അതിവേഗം വികസിക്കുന്ന നഗരമായ ലുസൈലില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ഡിപോയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം പബ്ളിക് വര്‍ക്സ് അതോരിറ്റിയുമായയി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
474 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുള്ള ബസ് ഡിപ്പോ രാജ്യത്ത് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ബസ് ഡിപോയായിരിക്കും ഇതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഇലക്ടിക് ചാര്‍ജിംഗ് സ്റ്റേഷനുകളും ഡിപോയുടെ ഭാഗമായിരിക്കും.
റയ്യാന്‍, വകറ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലും ബസ് ഡിപോകളുടെ ജോലികള്‍ പുരോഗമിക്കുകയാണ്. ഗതാഗത മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തിയും സംഘവും കഴിഞ്ഞ ദിവസം ബസ് ഡിപോ പദ്ധതിയുടെ സൈറ്റുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു.