ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടി. അടുത്തിടെ രാജ്യത്തേക്ക് വന്‍തോതില്‍ പണം കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തിയതായി കസ്റ്റംസ് വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഖത്തറിലേക്ക് പ്രവേശിക്കുന്ന സമയത്ത് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ ഒളിപ്പിച്ച ധാരാളം കറന്‍സി നോട്ടുകള്‍ കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പണം ഉള്ള കാര്യം ഡിക്ളയര്‍ ചെയ്യാത്തതിന് യാത്രക്കാരനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
രാജ്യത്ത് പ്രവേശിക്കുമ്പോഴും രാജ്യത്തുനിന്നും പുറത്തുപോകുമ്പോഴും കസ്റ്റംസ് ഡിക്ളറേഷന്‍ പൂരിപ്പിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എല്ലാ യാത്രക്കാരോടും ആവശ്യപ്പെട്ടു. 50,000 റിയാലില്‍ കൂടുതല്‍ വിലയുള്ള പണമോ ആഭരണങ്ങളോ, ഉപകരണങ്ങളോ കൈവശമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡിക്ളയര്‍ ചെയ്യണം.