Uncategorized

കോവിഡ് പ്രതിസന്ധി, ഖത്തറിനെ റെഡ് ലിസ്റ്റില്‍പ്പെടുത്തി ബ്രിട്ടണ്‍, മാര്‍ച്ച് 19 മുതല്‍ വിമാനങ്ങള്‍ക്കും നിരോധം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് പ്രതിസന്ധി, ഖത്തറിനെ റെഡ് ലിസ്റ്റില്‍പ്പെടുത്തി ബ്രിട്ടണ്‍, മാര്‍ച്ച് 19 മുതല്‍ വിമാനങ്ങള്‍ക്കും നിരോധം.
മാര്‍ച്ച് 19 രാവിലെ നാല് മണി മുതല്‍ ഖത്തറില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ നിരോധിച്ചിരിക്കുന്നു. ഖത്തറില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കോ അല്ലെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ ദോഹയിലൂടെ ട്രാന്‍സിറ്റ് ചെയ്തവര്‍ക്കോ ഇംഗ്ലണ്ടില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരിക്കുന്നതെല്ലെന്ന് ഖത്തറിലെ ബ്രിട്ടീഷ് എംബസി ട്വീറ്റ് ചെയ്തു. ത്തറിന് പുറമേ ഒമാന്‍, എത്യോപ്യ, സോമാലിയ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്

കോവിഡിന്റെ അപകടകരമായ യു.കെ വകഭേദം ഖത്തറില്‍ കണ്ടെത്തിയതായും ഇത് പടരുന്നതായും ഖത്തറില്‍ അധികൃതര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ബ്രിട്ടണിലേക്ക് വരുന്നവര്‍ യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടണം, ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍, ഈ സമയത്ത് രണ്ട് പരിശോധനകള്‍ എന്നിങ്ങനെ കണിശമായ വ്യവസ്ഥകളും നടപ്പാക്കിയാണ് ബ്രിട്ടണ്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നത്.

Related Articles

Back to top button
error: Content is protected !!