Uncategorized
ഖത്തറില്‍ നാളെ മുതല്‍ വേലിയേറ്റവും ശക്തമായ കാറ്റും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നാളെ മുതല്‍ വേലിയേറ്റവും ശക്തമായ കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാളെ ഉച്ച് മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ ഈ സ്ഥിതി തുടരാം.
വാരാന്ത്യത്തിലെ താപനില ഉയര്‍ന്നും താഴ്ന്നുമിരിക്കും. ഏറ്റവും താഴ്ന്നതും ഉയര്‍ന്നതുമായ താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
ചില സമയങ്ങളില്‍ പൊടിക്കാറ്റും ചിതറിയ മേഘങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലും, ചില സമയങ്ങളില്‍ സ്ഥലങ്ങളില്‍ ദൃശ്യപരത 4-8 കിലോമീറ്റര്‍ / 3 കിലോമീറ്ററോ അതിലും കുറവോ ആയിരിക്കും.
ഈ മുന്നറിയിപ്പ് കാലയളവില്‍, കൂടുതല്‍ മുന്‍കരുതല്‍ എടുക്കാനും എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.