Uncategorized

സി.ഐ.സി. റയ്യാന്‍ സോണ്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: വെളിച്ചമാവുക എന്ന പ്രമേയത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) നടത്തുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി സി.ഐ.സി. റയ്യാന്‍ സോണ്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണത്തോടെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ സല്‍വാ റോഡില്‍ സൈത്തൂണ്‍ റെസ്റ്റോറന്റിന് പിന്‍വശത്തുള്ള സി.ഐ.സി.റയ്യാന്‍ സോണല്‍ ഓഫീസ് പരിസരത്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മൊബൈല്‍ യൂണിറ്റ് വഴി നടന്ന രക്തദാന ക്യാമ്പില്‍ സ്ത്രീകള്‍ അടക്കം ധാരാളം ആളുകള്‍ പങ്കെടുത്തു.

ഈ മഹത്തായ ജീവ കാരുണ്യ പ്രവര്‍ത്തിയില്‍ ഭാഗമായ എല്ലാ സഹോദരി സഹോദരന്മാരെയും സി.ഐ.സി. സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് എടവണ്ണ അഭിനന്ദിച്ചു. പ്രവാസി സമൂഹത്തിന് അവരുടെ പോറ്റമ്മയായ ഖത്തറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും അനുകരണീയമായ ഒരു സേവന പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള രക്തദാന ക്യാമ്പുകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഐ.സി. റയ്യാന്‍ സോണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും, വളണ്ടിയര്‍ വിഭാഗവും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!