Uncategorized

ഷെമീര്‍ പട്ടരുമഠത്തിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം യാത്രയപ്പ് നല്‍കി

ദോഹ: ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ജോലി മാറിപ്പോകുന്ന ഗ്രന്ഥകാരനും തിരക്കഥാകൃത്തും കലാകാരനുമായ ഷെമീര്‍ പട്ടരുമഠത്തിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം അംഗങ്ങള്‍ യാത്രയപ്പു നല്‍കി.
ബോക്‌സ് പാര്‍ക്കില്‍ നടന്ന ലളിതമായ ചങ്ങെില്‍ ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ചു. ഫോറം അംഗങ്ങളായ അന്‍വര്‍ ബാബു വടകര, ഷംന ആസ്മി, അജന്‍ വി.പി., ഉണ്ണി ഗുരുവായൂര്‍, തന്‍സീം കുറ്റ്യാടി, മുഹമ്മദ് ഹുസൈന്‍ വാണിമേല്‍, ഷാഫി പി.സി. പാലം, മഹ്‌മൂദ് മാട്ടൂല്‍, ഫസ് ലുറഹ്‌മാന്‍ കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയാപ്ലസ് വക ഉപഹാരം പ്രസിഡന്റ് ഡോ. സാബു കെ.സിയും വ്യക്തിഗത ഉപഹാരം കൃഷ്ണകുമാര്‍ കണിയാട്ടിലും സമ്മാനിച്ചു.
ഷമീര്‍ പട്ടരുമഠം മറുപടി പ്രസംഗം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!