Uncategorized

ദോഹ മലയാളീസ് പതിനായിരത്തിന്റെ നിറവില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മതജാതിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ദോഹ മലയാളീസ് പതിനായിരത്തിന്റെ നിറവി . മലപ്പുറത്തുകാരനായ ഹബീബ് വി റഹ്‌മാനും തൃശൂര്‍കാരനായ സായി പ്രസാദും നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്മ ഖത്തറിലെ മലയാളികള്‍ക്ക് സാധ്യമാകുന്ന ദിശാബോധവും മാര്‍ഗനിര്‍ദേശവും നല്‍കിയാണ് മുന്നേറുന്നത്.

ക്യൂജോബ്സ് എന്ന പേരില്‍ രൂപീകരിച്ച വാട്സ്അപ്പ് കൂട്ടായ്മയാണ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍െ ഭാഗമായി 4 വര്‍ഷം മുമ്പ് ഫേസ് ബുക്ക് കൂട്ടായ്മയായി മാറിയതെന്ന് അഡ്മിന്‍ ഹബീബ് വി റഹ്‌മാന്‍ പറഞ്ഞു.

ദോഹ മലയാളീസ് എന്ന ഗ്രൂപ്പ് ഇന്ന് 10000 അംഗങ്ങളുടെ ഒരു വലിയ ഗ്രൂപ്പ് ആയി മാറിയിരിക്കുന്നു. നിരവധി പോസ്റ്റുകള്‍ ദിവസവും ഗ്രൂപ്പില്‍ വരുന്നുണ്ട് ഒരു വിധം അനുയോജ്യമായ എല്ലാ പോസ്റ്റുകളും അപ്രൂവ് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഖത്തറില്‍ ജോലി ചെയ്യുന്ന, അല്ലെങ്കില്‍ ജോലി ചെയ്തിരുന്ന, ഇങ്ങോട്ട് വരാന്‍ തയ്യാറെടുക്കുന്ന മലയാളികളെ മാത്രം ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഖത്തര്‍ മലയാളികളുടെ തൊഴില്‍ അന്വേഷണങ്ങള്‍ക്കും ബിസിനസ്സുകള്‍ പരിചയപ്പെടുത്താനും കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവസരമൊരുക്കും. എല്ലാ നല്ല ഉദേശ്യങ്ങള്‍ക്കും കൂടെ നില്‍ക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഗ്രൂപ്പിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി അഡ്മിന്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!