Breaking News
ഖത്തറില്‍ കോവിഡ് രോഗികള്‍ 14000 കടന്നു ഇന്ന് 602 പേര്‍ക്ക് കോവിഡ്, 358 പേര്‍ക്ക് രോഗമുക്തി, ഒരു മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ 14000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12680 പരിശോധനകളില്‍ 602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 358 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 14066 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 213 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1350 ആയി. 29 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 244 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 49കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 282 ആയി.