Uncategorized

ഭക്ഷ്യ രംഗത്തെ സ്വയം പര്യാപ്തതക്ക് സഹായകമായ കരാറുകളിലൊപ്പിട്ട് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഭക്ഷ്യ രംഗത്തെ സ്വയം പര്യാപ്തതക്ക് സഹായകമായ കരാറുകളിലൊപ്പിട്ട് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യത്ത് ആവശ്യമായ വിഭവങ്ങള്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നതിനും സഹായകമായ നിരവധി കരാറുകളില്‍ മുനിസിപ്പല്‍ പരിസ്ഥിതിമന്ത്രാലയം ഒപ്പുവച്ചു.
ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എട്ടാമത് അഗ്രിടെക് പ്രദര്‍ശനത്തിന്റെ ഭാഗമായാണ് കരാറുകളില്‍ ഒപ്പുവച്ചത്.

തിലാപ്പിയ മല്‍സ്യങ്ങളുടെ ഉല്‍പാദനം, ആടു വളര്‍ത്തല്‍, ഭക്ഷ്യധാന്യം കാലിത്തീറ്റ നിര്‍മ്മാണം തുടങ്ങിയ വിവിധ വിവിധ മേഖലകളില്‍ ബന്ധപ്പെട്ട കമ്പനികളുമായി കരാറുകളില്‍ ഏര്‍പെട്ടതായി അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ രംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണ് ഈ കരാറുകളെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!