Uncategorized

ഹു നോസ് ദ ആന്‍സര്‍, റേഡിയോ പ്രശ്നോത്തരിക്ക് ഇന്ന് തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഒലിവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹു നോസ് ദ ആന്‍സര്‍ എന്ന റേഡിയോ പ്രശ്നോത്തരിക്ക് ഇന്ന് തുടക്കം. ജി.സി.സി യിലെ തന്നെ ഏറ്റവും പ്രിയങ്കരനായ ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്ദീന്‍ അവതാരകനാകുന്ന പരിപാടിയില്‍ ഖത്തറിലെ 12 ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

12 സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 36 പ്രതിഭകളാണ് പ്രശ്നോത്തരിയില്‍ മാറ്റുരക്കുന്നത്. ഇന്നു മുതല്‍ ജൂലൈ 11 വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും രാത്രി 9 മണി മുതല്‍ 10 വരെയാണ് പ്രക്ഷേപണ സമയം.തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് പുനഃസംപ്രേഷണവും ഉണ്ടാകും.

റേഡിയോ ഒലിവിന്റേയും സുനോയുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും ഈ മത്സരം പ്രേക്ഷകര്‍ക്ക് കാണാം.

ഒലിവ് സുനോ നെറ്റ്‌വര്‍ക്കിന്റെ ആശയത്തോട് ഏറ്റവും മികച്ച പ്രതികരണമാണ് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ നല്‍കിയതെന്ന് പ്രോഗ്രം ഹെഡ് അപ്പുണ്ണി പറഞ്ഞു.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പ്രശംസാപത്രവും ലഭിക്കും. ഒലിവ് സുനോ റേഡിയോനെറ്റ് വര്‍ക്കിന്റെ ഖത്തറിലെ ആദ്യ സീസണാണ് ഈ പ്രോഗ്രാം

Related Articles

Back to top button
error: Content is protected !!