Uncategorized

ഖത്തര്‍ തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധന

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും 22 ശതമാനത്തോളം വര്‍ദ്ധനയുണ്ടെന്നാണ് കണക്ക് .

137737 ഇരുപത് ഫീറ്റ് കണ്ടെയിനറുകള്‍, 134320 ടണ്‍ ജനറല്‍ കാര്‍ഗോ, 25638 മൃഗങ്ങള്‍, 48924 ടണ്‍ ബില്‍ഡിംഗ് മെറ്റീരിയലുകള്‍, 6669 വാഹനങ്ങള്‍ എന്നിവയാണ് കഴിഞ്ഞ മാസം ഖത്തര്‍ പോര്‍ട്ടുകളിലൂടെയെത്തിയത്.

മാര്‍ച്ച് മാസത്തില്‍ 250 കപ്പലുകളാണ് ഖത്തര്‍ തുറമുഖങ്ങളില്‍ നങ്കൂരമിട്ടത്. ഹമദ് പോര്‍ട്ട്, റുവൈസ് പോര്‍ട്ട്, ദോഹ പോര്‍ട്ട് എന്നീ മൂന്ന് തുറമുഖങ്ങളിലൂടേയുമുള്ള ചരക്ക് നീക്കത്തില്‍ വര്‍ദ്ധനയുണ്ട്.

ഖത്തറിലെ വികസന പദ്ധതികളും വാണിജ്യ രംഗത്തെ വളര്‍ച്ചയുമാണ് ചരക്ക് ഗതാഗതത്തിലെ വര്‍ദ്ധന സൂചിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!