Uncategorized

ജോലി സ്ഥലത്ത് പാലിക്കേണ്ട പ്രോട്ടോക്കോളുകള്‍ വിശദീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന ശേഷം ഇന്ന് ( ഞായര്‍) ഓഫീസുകള്‍ 50 % ശേഷിയില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഗുരുതരമായി തുടരുന്ന കോവിഡ് വ്യാപനം കുറക്കുവാനാവശ്യമായ മുന്‍കരുതല്‍ നടപടികളും പ്രോട്ടോക്കോളും വിശദീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം.

* സാമൂഹിക അകലം പാലിക്കുക. മറ്റുള്ളവരുമായി ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കുക.
* എപ്പോഴും കൃത്യമായി മാസ്‌ക് ധരിക്കുകയും ഉപയോഗം കഴിഞ്ഞ മാസ്‌ക് സുരക്ഷിതമായി വേസ്റ്റിലിടുകയും ചെയ്യുക
* കൈ കൊടുത്ത് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കുക. ഇടനാഴികളില്‍ കൂട്ടം കൂടി നില്‍ക്കരുത്.
* ജോലി സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഗ്ളൗസ് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക
* ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് വായും മൂക്കും മൂടുക
* അധികൃതരുടെ നിര്‍ദേശങ്ങള്‍ വായിക്കുന്നു എന്നുറപ്പുവരുത്തുക
* ശരീരോഷ്മാവ് പരിശോധിക്കുകയും പനിയുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്യുക
* ഇഹ്തിറാസ് ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
* ശ്വസന സംബന്ധമായ എന്തെങ്കിലും പ്രയാസങ്ങളനുഭവപ്പെടുകയാണെങ്കില്‍ വീട്ടിലിരിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യുക

Related Articles

Back to top button
error: Content is protected !!