
Breaking News
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ധാക്കലിനെ തുടര്‍ന്ന് വിമാന നിരക്ക് കുത്തനെ ഉയര്‍ന്നു
ദോഹ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ധാക്കലിനെ തുടര്‍ന്ന് മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അടിയന്തിരമായി യാത്ര ചെയ്യേണ്ട പലരും ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ്. ഇന്നലെ ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കാന്‍സലായതിനാല്‍ പലരും ഇരട്ടിയിലധികം തുക നല്‍കിയാണ് മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.