ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 യോഗ്യതാ മത്സരങ്ങള്‍ ജൂണ്‍ 19 മുതല്‍ 25 വരെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ഖത്തറിനുള്ള യോഗ്യതാ മത്സരങ്ങള്‍ ജൂണ്‍ 19 മുതല്‍ 25 വരെ നടക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു.
പങ്കെടുക്കുന്ന മൊത്തം 23 അറബ് ടീമുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ ഫിഫ ലോക റാങ്കിംഗിലെ മികച്ച ഒമ്പത് ടീമുകളായ ടുണീഷ്യ (26), അള്‍ജീരിയ (33), മൊറോക്കോ (34) ), ഈജിപ്ത് (46), ആതിഥേയരായ ഖത്തര്‍ (58), സൗദി അറേബ്യ (65), ഇറാഖ് (68), യുഎഇ (73), സിറിയ (79) എന്നിവയാണ് ആദ്യ വിഭാഗത്തിലുള്ളത്.
ഒമാന്‍ (80), ലെബനന്‍ (80), ജോര്‍ദാന്‍ (95), ബഹ്റൈന്‍ (99), മൗറിറ്റാനിയ (101), പലസ്തീന്‍ (104), ലിബിയ (119), സുഡാന്‍ ( 123), കൊമോറോസ് (131), യെമന്‍ (145), കുവൈറ്റ് (148), ദക്ഷിണ സുഡാന്‍ (169), ജിബൂട്ടി (183), സൊമാലിയ (197) എന്നീ 14 ടീമുകളാണ് യാഗ്യതാ റൗണ്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാം വിഭാഗത്തിലുള്ളത്.
യോഗ്യതാ മത്സരങ്ങളില്‍ ലിബിയ, സുഡാന്‍ മത്സരങ്ങള്‍ ജൂണ്‍ 19 ന് നടക്കും. ജൂണ്‍ 20 ന് ഒമാന്‍ സൊമാലിയയുമായി ഏറ്റുമുട്ടും.
ജൂണ്‍ 21 ന് ജോര്‍ദാന്‍ ദക്ഷിണ സുഡാനെയും ജൂണ്‍ 22 ന് മൗറിറ്റാനിയ യെമനെയും ജൂണ്‍ 23 ന് ലെബനന്‍ ജിബൗട്ടിയെയും നേരിടും. ജൂണ്‍ 24 ന് പലസ്തീന്‍ കൊമോറോസുമായി കളിക്കും, ജൂണ്‍ 25 ന് ബഹ്റൈന്‍ കുവൈത്തിനെ നേരിടും.
രണ്ടാമത്തെ ഗ്രൂപ്പില്‍ ടുണീഷ്യ, യുഎഇ, സിറിയ ടീമുകളും മൗറിറ്റാനിയയും യെമനും തമ്മിലുള്ള മത്സരത്തിലെ വിജയിയും ഉള്‍പ്പെടുന്നു. മൂന്നാമത്തെ ഗ്രൂപ്പില്‍ മൊറോക്കോയുടെയും സൗദി അറേബ്യയുടെയും ടീമുകളോടൊപ്പം ജോര്‍ദാനും ദക്ഷിണ സുഡാനും തമ്മിലുള്ള മത്സരത്തിലെ വിജയികളും ഫലസ്തീനും കൊമോറോസും തമ്മിലുള്ള മത്സരത്തിലെ വിജയികളും ഉല്‍പ്പെടും.
നാലാമത്തെ ഗ്രൂപ്പില്‍ അള്‍ജീരിയ, ഈജിപ്ത് എന്നിവക്ക് പുറമേ ലെബനാന്‍ ജിബൗട്ടി മത്സര വിജയിയും ലിബിയ, സുഡാന്‍ മത്സര വിജയിയുമാണുണ്ടാവുക.