ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗമുക്തര്‍, 2 മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗമുക്തര്‍, 2 മരണവും.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14204 പരിശോധനകളില്‍ 99 യാത്രക്കാര്‍ക്കടക്കം 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 50, 56 വയസ്സ് പ്രായമുള്ള 2 പേര് മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 538 ആയി.
637 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4361 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 332 ആയി. 6 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 181 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
പെരുന്നാളിന് ശേഷം കോവിഡ് കേസുകള്‍ കൂടിയത് താല്‍ക്കാലികം മാത്രമാണെന്നും സ്ഥിതിഗതികള്‍ വളരെ വേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി പറഞ്ഞു. കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമായെങ്കില്‍ മാത്രമേ മെയ് 28 മുതലുള്ള ഘട്ടം ഘട്ടമായ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള പദ്ധതി നടപ്പാക്കാനാവുകയുള്ളൂ.