Uncategorized
കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടുമായി സ്പാര്‍ ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്‌സിനെടുത്തവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടുമായി പ്രമുഖ റീട്ടെയില്‍ ചെയിനായ സ്പാര്‍ ഖത്തര്‍ രംഗത്ത് .
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള ഔട്ട്‌ലെറ്റുകളില്‍ ഇന്നുമുതല്‍ ജൂണ്‍ 18 വരെ ഈ ഓഫര്‍ ലഭിക്കും . ചുരുങ്ങിയത് 100 റിയാലിനെങ്കിലും സാധനം വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ബാധകമാവുക. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും റീ ചാര്‍ജ് കാര്‍ഡുകള്‍ക്കും ഡിസ്‌കൗണ്ട് ബാധകമാവില്ല.
മൊത്തം പര്‍ച്ചേസിന്റെ പത്ത് ശതമാനം തുകക്കുള്ള വൗച്ചറുകളാണ് ലഭിക്കുക . വാക്‌സിനെടുത്തുവെന്നതിന്റെ തെളിവ് ഹാജറാക്കണം. ഇഹ് തിറാസ് ആപ്‌ളിക്കേഷനിലെ വാക്‌സിനേറ്റഡ് എന്ന സീലോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ തെളിവായി സ്വീകരിക്കും.