Breaking News

അബൂസംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അബൂസംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ബോര്‍ഡറിലെ തിരക്ക് ഓഴിവാക്കുന്നതിനും സുഗമമായ പ്രവേശനം എളുപ്പമാക്കുന്നതിനും വേണ്ടിയാണിത്. ബോര്‍ഡറിലെത്തുന്നതിന് പരമാവധി 72 മണിക്കൂര്‍ മുമ്പോ ചുരുങ്ങിയത് 6 മണിക്കൂര്‍ മുമ്പോ ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

www.ehteraz.gov.qa എന്ന പ്‌ളാറ്റ് ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഈ പ്‌ളാറ്റ് ഫോമില്‍ ഇമെയില്‍ അഡ്രസും പാസ്‌പേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യാം. അപേക്ഷ സമര്‍പ്പിക്കുവാന്‍ സബ്മിറ്റ് ന്യൂ അപ്‌ളിക്കേഷന്‍ സെലക്ട് ചെയ്യണം.

തുടര്‍ന്ന് ഖത്തറിലെത്തുന്ന ദിവസം, എത്ര യാത്രക്കാര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഖത്തരികള്‍ക്കും താമസക്കാര്‍ക്കും ഐഡി നമ്പറാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജി.സി.സി. രാജ്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ മതിയാകും. എന്നാല്‍ വിസിറ്റ് വിസക്കാര്‍ വിസ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും എന്റര്‍ ചെയ്യണം.


ആരോഗ്യ സ്റ്റാറ്റസ് വ്യക്തമാക്കുന്ന വിവരങ്ങളാണ് മറ്റൊന്ന്. ഏത് വാക്‌സിനെടുത്തു, ലാസ്റ്റ് ഡോസ് എടുത്ത തിയ്യതി, കോവിഡ് ബാധിച്ച് ഭേദമായവരാണെങ്കില്‍ രോഗം ബാധിച്ച തിയ്യതി മുതലായവ രേഖപ്പെടുത്തണം.

 

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുവാന്‍ പാസ്‌പോര്‍ട്ട് കോപ്പി, ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് , ആര്‍.ടി, പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , വാക്‌സിനെടുക്കാത്തവര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തതിന്റെ രേഖകള്‍ എന്നിവ സമര്‍പ്പിക്കണം

Related Articles

Back to top button
error: Content is protected !!